Featured

#Heavyrain | യു.​എ.​ഇ​യി​ൽ കനത്ത മഴ തുടരുന്നു

News |
Apr 17, 2024 07:53 AM

ദു​ബൈ: (gccnews.com) വ​ർ​ഷ​ത്തി​ൽ ആ​റു​മാ​സം മ​ഴ പെ​യ്യു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ൾ പോ​ലും ചൊ​വ്വാ​ഴ്ച യു.​എ.​ഇ​യി​ൽ പെ​യ്ത മ​ഴ ക​ണ്ട്​ അ​ത്ഭു​ത​പ്പെ​ട്ടു.

ഉ​ച്ച മൂ​ന്നു മ​ണി​യോ​ടെ അ​ന്ത​രീ​ക്ഷം പൊ​ടു​ന്ന​നെ ക​റു​ത്തി​രു​ണ്ട്​ രാ​ത്രി​പോ​ലെ ആ​വു​ക​യാ​യി​രു​ന്നു. അ​ൽ​പ സ​മ​യ​ത്തി​ന​കം ശ​ക്​​ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മാ​യി മ​ഴ തു​ട​ങ്ങി.

മീ​റ്റ​റു​ക​ൾ സ​മീ​പ​മു​ള്ള കെ​ട്ടി​ട​മോ വാ​ഹ​ന​മോ കാ​ണാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ്​ മ​ഴ പെ​യ്ത​ത്. തു​ള്ളി​ക്കൊ​രു​കു​ടം എ​ന്ന ചൊ​ല്ല്​ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പു​ല​ർ​ന്നു. ക​ർ​ക്ക​ട​ക​ത്തി​ൽ പോ​ലും ഇ​ത്ര​യും വ​ലി​യ പെ​രു​മ​ഴ നാ​ട്ടി​ൽ ക​ണ്ടി​ല്ലെ​ന്ന്​ പ​ല പ്ര​വാ​സി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം അ​ന്ത​രീ​ക്ഷം ക​റു​ത്തി​രു​ണ്ട​ത്​ ഭീ​തി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. വ​ർ​ഷ​ത്തി​ൽ നാ​ലോ അ​ഞ്ചോ ദി​വ​സം മാ​ത്രം മ​ഴ ല​ഭി​ക്കു​ന്ന ദു​ബൈ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ഇ​ത്ര​യും ക​ന​ത്ത മ​ഴ ക​ണ്ടി​ല്ലെ​ന്ന്​ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഴ ക​ന​ത്ത​തോ​ടെ ഓ​ഫി​സു​ക​ൾ നേ​ര​ത്തേ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ബ​സ്​ സ​ർ​വി​സു​ക​ളും ടാ​ക്സി സേ​വ​ന​ങ്ങ​ളും മു​ട​ങ്ങി​യ​തി​നാ​ൽ പ​ല​രും താ​മ​സ​സ്ഥ​ല​ത്തെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ടു.

#Heavyrain #continues#UAE

Next TV

Top Stories