സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

 സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌  യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു
Jun 13, 2026 03:23 PM | By Fidha Parvin
#latest news #Saudi Arabia #car accident

ജിദ്ദ: (https://gcc.truevisionnews.com/) സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്കും റാബിഖിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ജിദ്ദ തമിഴ് സംഘത്തി​െൻറ (ജെ.ടി.എസ്) നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പുതുക്കോട്ടൈ സ്വദേശി കാർത്തിക് രാജലിംഗം (39) ആണ് കഴിഞ്ഞ മാസം 21ന് ജിദ്ദ-റാബിഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത് .

അപകടവിവരമറിഞ്ഞതിനെ തുടർന്ന്, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കാർത്തികി​െൻറ കുടുംബം ജിദ്ദ തമിഴ് സംഘം ഭാരവാഹിയായ എൻജി. ഖാജ മൈദീ​െൻറ സഹായം തേടുകയായിരുന്നു. തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റി​െൻറ പിന്തുണയോടെ കാർത്തിക് ജോലി ചെയ്തിരുന്ന കമ്പനി, ആശുപത്രി അധികൃതർ, ട്രാഫിക് വിഭാഗം എന്നിവരുമായി ബന്ധപ്പെട്ടുള്ള സങ്കീർണമായ നിയമനടപടികൾ എൻജി. ഖാജ മൈദീൻ വേഗത്തിൽ ഏകോപിപ്പിക്കുകയും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ മണികണ്ഠനും സജീവമായി സഹായിച്ചു.

തമിഴ്‌നാട് സർക്കാരി​ൻറ പ്രത്യേക ഇടപെടലിലൂടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും കാർത്തികിന്റെ ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി സൗജന്യ ആംബുലൻസ് സേവനവും ഭരണകൂടം ലഭ്യമാക്കിയിരുന്നു. ഈ മാസം ഒൻപതിന് ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

Content Highlight: Body of Tamil youth who died in car accident in Saudi Arabia brought back home

#latest news #Saudi Arabia #car accident

Next TV

Related Stories
മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 19, 2026 01:47 PM

മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മത്രയിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

Jun 18, 2026 05:22 PM

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയ റിയാദിൽ...

Read More >>
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട; കർശന നടപടിയുമായി യുഎഇ ക്യാബിനറ്റ്

Jun 18, 2026 04:49 PM

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട; കർശന നടപടിയുമായി യുഎഇ ക്യാബിനറ്റ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി...

Read More >>
ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

Jun 18, 2026 03:16 PM

ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ റെസ്റ്റോറന്റിന് പൂട്ടിട്ട് ഖത്തർ ആരോഗ്യ...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 18, 2026 12:04 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
സൗന്ദര്യം കൂട്ടാൻ 'എക്സോസോം' കുത്തിവെപ്പ്; പ്രോത്സാഹിപ്പിച്ച ഡോക്ടർമാർക്കെതിരെ സൗദി മന്ത്രാലയത്തിന്റെ അന്വേഷണം

Jun 17, 2026 06:03 PM

സൗന്ദര്യം കൂട്ടാൻ 'എക്സോസോം' കുത്തിവെപ്പ്; പ്രോത്സാഹിപ്പിച്ച ഡോക്ടർമാർക്കെതിരെ സൗദി മന്ത്രാലയത്തിന്റെ അന്വേഷണം

സൗദിയിൽ എക്സോസോം കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ച ഡോക്ടർമാർക്കെതിരെ...

Read More >>
Top Stories

News Roundup