ജിദ്ദ: (gcc.truevisionnews.com) കൊല്ലം സ്വദേശിയുടെ മകൾ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ എംബിഎൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് ഇന്നലെ ജിദ്ദയിൽ മരിച്ചത്.
ഹൈപർ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിന്റെ മകൾ മിനിയാണ് മാതാവ്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് ഏക സഹോദരിയാണ്.
വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസിലെ കുട്ടികൾക്കുള്ള ഖബർസ്ഥാനിൽ ഖബറടക്കി.
പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
#Malayali #girl #passesaway #Jeddah