Apr 18, 2025 07:56 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) പള്ളികളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ റദ്ദാക്കി. വിശ്വാസികളുടെ പ്രതിഷേധത്തെയും സോഷ്യൽ മീഡിയയിലെ വ്യാപകമായ പ്രതികരണങ്ങളെയും തുടർന്നാണ് സർക്കുലർ പിൻവലിച്ചത്.

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെക്കുറിച്ചുള്ള അതൃപ്തിയും പലരും പ്രകടിപ്പിച്ചു.

ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് മോസ്‌ക്സ് അഡ്മിനിസ്ട്രേഷൻ ആണ് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി പ്രാർത്ഥന സമയങ്ങൾ നിയന്ത്രിക്കാനും വൈദ്യുതി മന്ത്രാലയ നിർദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചുകൊണ്ട് സർക്കുലർ അയച്ചത്.

#Protests #strong #Circular #mosques #kuwait #reduce #electricityconsumption #cancelled

Next TV

Top Stories