ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി
Apr 18, 2025 07:43 PM | By VIPIN P V

മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് കരിമൂര്‍ഖനെ കണ്ടെത്തുന്നത്.

ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തില്‍പ്പെട്ട പാമ്പിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.

വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തി​യ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​രൂ​ഭൂ​മി ക​രിമൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​തോ​ടെ ഒ​മാ​നി​ൽ ക​ണ്ടു​വ​രു​ന്ന പാ​മ്പു​ക​ളു​ടെ എ​ണ്ണം ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 22 ആ​യി ഉ​യ​ർ​ന്നിട്ടുണ്ട്.

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ വി​ജ​യ​വു​മാ​ണ് ഇതിനെ കണക്കാക്കുന്നത്.

കരിമൂര്‍ഖന്‍ അല്ലെങ്കില്‍ കറുത്ത മരുഭൂമി മൂര്‍ഖന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇനം പാമ്പുകള്‍ ഉഗ്രവിഷമുള്ളവയും മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയുമാണ്. അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലാ​യ ‘സൂ​ടാ​ക്സ’ യു​ടെ ഏ​പ്രി​ൽ ല​ക്ക​ത്തി​ൽ ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

#First #highly #venomous #blackrhinocerossnake #Oman

Next TV

Related Stories
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

Apr 19, 2025 07:30 PM

സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്,...

Read More >>
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
Top Stories