അബൂദാബി: (gcc.truevisionnews.com) അബൂദാബിയിലെ അല്‍ഐനില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുത്തനത്താണി വെട്ടിച്ചിറ പുന്നത്തല ചിറക്കല്‍ സ്വദേശി മുസ്തഫ(41)യാണ് മരിച്ചത്.
അബുദാബിയില്‍ ജോലി തേടിയെത്തിയതായിരുന്നു. ദുബൈയിലെ ജോലി നഷ്ടപ്പെട്ട് അല്‍ഐനിലെത്തിയ ഇദ്ദേഹം സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു.
അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
#youngMalayali #man #who #AbuDhabi #work #died