തബൂക്ക്: (gcc.truevisionnews.com) സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ഗവർണറേറ്റിലാണ് സംഭവം.
ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്.
പൊതു സുരക്ഷ വിഭാഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
#Four #expatriates #including #women #arrested #SaudiArabia #prostitution