ദുബായ്: (gcc.truevisionnews.com) യുഎഇയിൽ സ്വർണത്തിന് വീണ്ടും പുതിയ റെക്കോർഡ് വില. ഇന്ന്(ബുധൻ) രാവിലെ ഗ്രാമിന് 400 ദിർഹ(ഏതാണ്ട് 9,330 രൂപ)ത്തിന് അടുത്തെത്തിയതായി റിപ്പോർട്ട്. വിപണി തുറക്കുമ്പോൾ 24 കാരറ്റ് സ്വർണം ഗ്രാമിന് 395.75 ദിർഹത്തിനായിരുന്നു വ്യാപാരമെന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡേറ്റ പറയുന്നു.
ആഴ്ചയുടെ തുടക്കത്തിൽ ഇത് 389 ദിർഹമായിരുന്നു. അതുപോലെ, ഇന്ന് 22, 21, 18 കാരറ്റ് സ്വർണം ഗ്രാമിന് യഥാക്രമം 366.5, 351.5, 301.25 ദിർഹവുമായി ഉയർന്നു.
യുഎസ്, ചൈന മറ്റ് രാജ്യങ്ങൾ എന്നിവ തമ്മിലുള്ള ആഗോള താരിഫ് യുദ്ധം കൂടുതൽ രൂക്ഷമാകുകയാണെങ്കിൽ, ദുബായിൽ സ്വർണ വില ഗ്രാമിന് 400 ദിർഹത്തിൽ എത്തുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
അതേസമയം, ആഗോള തലത്തിൽ സ്വർണം ഔൺസിന് 3,287.63 യുഎസ് ഡോളറായിരുന്നു. രാവിലെ 9.10ന് 2 ശതമാനം കൂടി.
#Goldprice #hits #new #record #UAE