ജിദ്ദ: (gcc.truevisionnews.com) മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.
13 വർഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
#Heart #attack #Expatriate #Malayali #passes #away #Jeddah