ജിദ്ദ: (gcc.truevisionnews.com) മസാജ് സെന്ററിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാലു പ്രവാസികളെ ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ട്രാഫിക് പൊലീസുമായി സഹകരിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിങ് ഹ്യൂമൻ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
അനന്തര ശിക്ഷാനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മസാജ് കേന്ദ്രത്തിന് മുനിസിപ്പാലിറ്റി അധികൃതർ നിയമ ലംഘനത്തിനുള്ള കനത്ത പിഴ ചുമത്തുമെന്നും നടപടിയുമായി ശക്തമായി മുന്നോട്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മസാജ് സെന്ററുകൾ, വിശ്രമ കേന്ദ്രങ്ങൾ, സ്പാ കേന്ദ്രങ്ങൾ എന്നിവ അനാശാസ്യ പ്രവർത്തനങ്ങൾക്കും അസാന്മാർഗികതക്കുമുള്ള ഇടമല്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും നിരീക്ഷണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വിശ്രമ-ശരീര സംരക്ഷണ (മസാജ്) കേന്ദ്രത്തിനുള്ളതിൽ പൊതു ധാർമിക ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കേസിൽ പിടിക്കപ്പെട്ട പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ ആദ്യഘട്ടത്തിൽ പുറത്തുവിടാറില്ല.
നിയമ നടപടി തുടരുന്നതിനാൽ പ്രതികളുടെ സ്വദേശം, കുറ്റകൃത്യത്തിന്റെ സ്വാഭാവം തുടങ്ങിയ വിശദവിവരങ്ങൾ പുറത്തുവിടാതെ പ്രത്യക്ഷമായും പരോക്ഷമായും കുറ്റകൃത്യത്തിന്റെ ഭാഗമാകുന്ന എല്ലാ പ്രതികളെയും പിടികൂടാൻ അധികൃതർക്ക് ഇതുവഴി സാധിക്കുന്നു.
#Disorder #massageCenter #Four #expatriates #arrested #Jeddah