റാസൽഖൈമയിൽ രണ്ട് വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

റാസൽഖൈമയിൽ രണ്ട് വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
Apr 7, 2025 12:55 PM | By VIPIN P V

റാസൽഖൈമ : (gcc.truevisionnews.com) റാസൽഖൈമയിൽ 2 വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ സിദ്രൂഹ് പ്രദേശത്തുള്ള വീട്ടിലായിരുന്നു സംഭവം.

പാക്കിസ്ഥാനി കുടുംബത്തിലെ അബ്ദുല്ല മുഹമ്മദ് മുഹമ്മദ് അലി എന്ന കുട്ടിയാണ് മരിച്ചത്. അവശനായ കുട്ടിയെ റാസൽ ഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരിച്ചതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

പിതാവ് മുഹമ്മദ് മുഹമ്മദ് അലി വെള്ളിയാഴ്ച ജുമുഅയ്ക്ക് പോയപ്പോൾ ആരും കാണാതെ കുട്ടി അടുക്കളയിലെത്തുകയായിരുന്നു. അവിടെ വെള്ളം നിറച്ച ബക്കറ്റിൽ മുങ്ങിക്കിടന്ന കുട്ടിയെ ഏറെ വൈകിയ ശേഷമായിരുന്നു കുടുംബാംഗങ്ങൾ കണ്ടത്.

ഭാര്യ വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിച്ചതിന് ശേഷം ബക്കറ്റ് സാധാരണയായി മൂടിവയ്ക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് അത് മൂടിവയ്ക്കാത്തതാണ് അപകട കാരണമെന്നും മുഹമ്മദ് മുഹമ്മദ് അലി പറഞ്ഞു.

#Two #year #old #boy #drowns #bucket #water #RasAlKhaimah

Next TV

Related Stories
ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

Apr 14, 2025 10:14 PM

ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം...

Read More >>
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

Apr 14, 2025 07:54 PM

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

തീ വിജയകരമായി അണച്ചതായും കൂളിങ് പ്രവൃത്തി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു....

Read More >>
കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു;  ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു

Apr 14, 2025 07:21 PM

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു; ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു

ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ, ലംഘനത്തിന് പിഴ

Apr 14, 2025 04:57 PM

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ, ലംഘനത്തിന് പിഴ

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പുറമേ, ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും ഈ സംവിധാനങ്ങള്‍...

Read More >>
പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു

Apr 14, 2025 03:33 PM

പ്ര​വാ​സി​യു​ടെ കാ​റി​ൽ​നി​ന്ന് 1600 ദീ​നാ​ർ മോ​ഷ്ടി​ച്ചു

കാ​റി​ന്റെ ഉ​ൾ​ഭാ​ഗ​ത്തും പു​റ​ത്തും നി​ന്ന് പ്ര​തി​യു​ടെ​തെ​ന്ന് ക​രു​തു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ...

Read More >>
യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

Apr 14, 2025 02:44 PM

യുഎഇയിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം, രക്ഷപ്പെടാൻ ചാടിയവരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേര്‍...

Read More >>
Top Stories

News Roundup