സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഇരുവരെയും നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്
Apr 6, 2025 04:25 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്.

സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടിപിടിയുണ്ടായപ്പോൾ തനിക്ക് ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാളാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിളിച്ച് അറിയിച്ചത്.

ഉടൻ തന്നെ സുരക്ഷാ പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയും രണ്ടു പേരെയും പിടികൂടുകയും ചെയ്തു. ജനവാസ മേഖലയിലായിരുന്നു ഇത്തരമൊരും സംഭവം നടന്നത് എന്നത് തർക്കങ്ങൾ അക്രമത്തിലേക്ക് നീങ്ങുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

രണ്ട് വ്യക്തികളെയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അക്രമമോ പൊതു ക്രമസമാധാന ലംഘനമോ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു ധാർമികതയ്ക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ ഒരിക്കലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇരുവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

#Conflict #between #brothers #Kuwait #orders #deportation #both

Next TV

Related Stories
`അവൻ മരണത്തിലേക്ക് എടുത്തുചാടിയത് ഞങ്ങൾക്ക് ജീവിതം നൽകിയാണ്' ; ഷാർജയിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസിയുടെ സുഹൃത്തുക്കൾ

Apr 17, 2025 02:14 PM

`അവൻ മരണത്തിലേക്ക് എടുത്തുചാടിയത് ഞങ്ങൾക്ക് ജീവിതം നൽകിയാണ്' ; ഷാർജയിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസിയുടെ സുഹൃത്തുക്കൾ

കഴിഞ്ഞ ദിവസമാണ് അൽ നഹ്ദ ഏരിയയിൽ 52 നില കെട്ടിടത്തിന് തീപിടിച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചിരുന്നു. കെട്ടിടത്തിന്റെ 44ാമത്തെ നിലയിലാണ്...

Read More >>
വീ​ണ്ടും സൈ​ബ​ർ ത​ട്ടി​പ്പ്; മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് വ​ൻ​ തു​ക ന​ഷ്ട​പ്പെ​ട്ടു

Apr 17, 2025 01:50 PM

വീ​ണ്ടും സൈ​ബ​ർ ത​ട്ടി​പ്പ്; മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് വ​ൻ​ തു​ക ന​ഷ്ട​പ്പെ​ട്ടു

ത​ട്ടി​പ്പു സം​ഘ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും പൊ​ലീ​സ്, ഔ​ദ്യോ​ഗി​ക ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് ആ​രെ​യും നേ​രി​ട്ട്...

Read More >>
ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

Apr 17, 2025 11:58 AM

ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

ആറര വർഷത്തിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു....

Read More >>
പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു, ഡ്രൈവർമാർക്ക് ജാഗ്രതാനിർദേശം

Apr 17, 2025 11:55 AM

പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു, ഡ്രൈവർമാർക്ക് ജാഗ്രതാനിർദേശം

ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രവും ദൃശ്യവും പകർത്തുന്നതിനും...

Read More >>
വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

Apr 17, 2025 11:50 AM

വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ...

Read More >>
ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി  കുവൈത്ത് കസ്റ്റംസ്

Apr 16, 2025 05:03 PM

ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, സ്ത്രീയെ പിടികൂടി കുവൈത്ത് കസ്റ്റംസ്

കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ...

Read More >>
Top Stories

Entertainment News