പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ

പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ
Feb 25, 2025 10:39 AM | By VIPIN P V

ഷാർജ: (gcc.truevisionnews.com) റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ. രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. ഇതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്.

ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്കു മാത്രമേ ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കൂ. അല്ലാത്ത സമയങ്ങളിൽ പണം അടയ്ക്കണം. റമസാനിൽ പാർക്കുകൾ വൈകിട്ട് 4 മുതൽ അർധരാത്രി വരെ തുറക്കുമെന്നും നഗരസഭ അറിയിച്ചു.

ഷാർജ നാഷനൽ പാർക്ക്, റോള പാർക്ക്, അൽസെയൂ ഫാമിലി പാർക്ക്, അൽസെയൂ ലേഡീസ് പാർക്ക് എന്നിവ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും.

റമസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കി. പരിശോധനയ്ക്കായി 380 ഇൻസ്പെക്ടർമാരെ നിയോഗിച്ചതായും അറിയിച്ചു

#Sharjah #Municipality #extended #parkingtime

Next TV

Related Stories
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

Apr 19, 2025 07:30 PM

സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്,...

Read More >>
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
Top Stories