#Onam2024 | ഓ​ണ​മെ​ത്തി; പ്ര​വാ​സി​ക​ൾ​ക്ക് സ​ദ്യ​യൊ​രു​ക്കി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളും

#Onam2024 | ഓ​ണ​മെ​ത്തി; പ്ര​വാ​സി​ക​ൾ​ക്ക് സ​ദ്യ​യൊ​രു​ക്കി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളും
Sep 11, 2024 03:45 PM | By VIPIN P V

ദോ​ഹ: (gcc.truevisionnews.com) അ​ത്തം പി​റ​ന്ന്​ നാ​ട്ടി​ലെ​ങ്ങും ഓ​ണ​പ്പൂ​വി​ളി ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​തി​നു പി​റ​കെ പ്ര​വാ​സ​ലോ​ക​ത്തും ഓ​ണ​വി​ളി​ക​ളാ​യി.

പൂ​ക്ക​ള​വും പൂ​വി​ളി​യു​മെ​ല്ലാം ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന പ്ര​വാ​സി​ക​ളെ ഓ​ണ​മെ​ത്തി​യെ​ന്ന് അ​റി​യി​ക്കു​ന്ന​ത് വി​പ​ണി​യി​ലെ ബ​ഹ​ള​മാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ട്​​സാ​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളി​ലും ഹോ​ട്ട​ൽ കൗ​ണ്ട​റു​ക​ളി​ലു​മെ​ല്ലാം ഓ​ണ​സ​ദ്യ​യു​ടെ ബു​ക്കി​ങ്​ തി​ര​ക്ക്. പ്ര​വൃ​ത്തി​ദി​ന​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ തി​രു​വോ​ണം എ​ത്തു​ന്ന​തെ​ന്ന​തി​നാ​ൽ ആ​ർ​ക്കും ഓ​ണ​സ​ദ്യ ന​ഷ്ട​​മാ​വ​രു​തെ​ന്ന വാ​ശി​യോ​ടെ​യാ​ണ്​ വി​പ​ണി​യി​ലെ ബ​ഹ​ളം.

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ മു​ത​ൽ ചെ​റു​തും വ​ലു​തു​മാ​യ ഹോ​ട്ട​ലു​ക​ളും മെ​സ്സു​ക​ളു​മെ​ല്ലാ​മാ​യി ഓ​ണ​സ​ദ്യ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. സെ​പ്​​റ്റം​ബ​ർ15 ഞാ​യ​റാ​ഴ്ച​യാ​ണ്​ തി​രു​വോ​ണം.

ഖ​ത്ത​റി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​നം ക​ഴി​ഞ്ഞ ഓ​ഫി​സു​ക​ളി​ലെ​ല്ലാം പി​ടി​പ്പ​ത്​ പ​ണി​ക​ളു​മാ​യി തി​ര​ക്കി​ല​ലി​യു​ന്ന ദി​വ​സം. എ​ന്നാ​ൽ, നാ​ട്ടി​ലും വീ​ട്ടി​ലും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വി​ഭ​വ​ങ്ങ​ളു​മാ​യി സ​ദ്യ​യു​ണ്ണു​േ​മ്പാ​ൾ പ്ര​വാ​സ​ത്തി​ലാ​ണെ​ങ്കി​ലും ഓ​ണ​ക്കോ​ള്​ ന​ഷ്ട​മാ​ക്കു​ന്ന​തെ​ങ്ങ​നെ.

അ​വ​ർ​ക്കു​ള്ള പോം​വ​ഴി​യാ​യാ​ണ്​ ഖ​ത്ത​റി​ലെ വി​പ​ണി​യി​ൽ ഓ​ണ​സ​ദ്യ​യു​ടെ തി​ര​ക്ക്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 25 റി​യാ​ൽ മു​ത​ൽ മു​ക​ളി​ലോ​ട്ട്​ വി​വി​ധ നി​ര​ക്കു​ക​ളി​ൽ സ​ദ്യ​ക​ൾ ല​ഭ്യ​മാ​ണ്.

ക​ട​ലി​നി​ക്ക​രെ​യാ​ണെ​ങ്കി​ലും നാ​ട്ടു​രു​ചി​യോ​ടെ​യു​ള്ള ഓ​ണ​സ​ദ്യ തീ​ൻ​മേ​ശ​യി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തു​ള്ള​ത്. തി​രു​വോ​ണ നാ​ളി​ലേ​ക്ക് ദി​വ​സ​ങ്ങ​ള​ടു​ത്ത​തോ​ടെ എ​ല്ലാ​യി​ട​ത്തും ബു​ക്കി​ങ്ങും സ​ജീ​വ​മാ​യി.

വെ​ള്ളി, ശ​നി വ​രെ ബു​ക്കി​ങ് സ്വീ​ക​രി​ക്കു​ക​യും, ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് മി​ക്ക ഇ​ട​ങ്ങ​ളി​ലും സ​ദ്യ ഒ​രു​ക്കു​ന്ന​ത്.

ഉ​പ്പും വെ​ള്ള​വും തൂ​ശ​നി​ല​യും മു​ത​ൽ അ​ട​പ്ര​ഥ​മ​ൻ, പാ​ല​ട, പ​രി​പ്പു പ്ര​ഥ​മ​ൻ ഉ​ൾ​പ്പെ​ടെ പാ​യ​സ​ങ്ങ​ൾ അ​ട​ങ്ങി​യ കൂ​ട്ടു​ക​ളു​മാ​യാ​ണ് ഓ​രോ സ്ഥാ​പ​ന​ങ്ങ​ളും സ​ദ്യ ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​ത്. ​പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ലു​ലു​വി​ൽ നേ​ര​ത്തേ ത​ന്നെ സ​ദ്യ ബു​ക്കി​ങ് ആ​രം​ഭി​ച്ചു.

23 ഇ​ന​ങ്ങ​ളു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്ക് 27.50 റി​യാ​ലാ​ണ് വി​ല. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ വി​ല​കു​റ​ച്ചാ​ണ് ലു​ലു സ​ദ്യ ബു​ക്കി​ങ് ആ​രം​ഭി​ച്ച​ത്.

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 25വി​ഭ​വ​ങ്ങ​ളു​ള്ള സ​ദ്യ​ക്ക് 35 റി​യാ​ലാ​ണ് നി​ര​ക്ക്. മൂ​ന്ന് സ​ദ്യ ബു​ക്ക് ചെ​യ്താ​ൽ ഒ​രെ​ണ്ണം സൗ​ജ​ന്യം എ​ന്ന ഓ​ഫ​റും സ​ഫാ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ൽ​കു​ന്നു.

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 26 ഇ​നം വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ സ​ദ്യ​ക്ക് 26റി​യാ​ലാ​ണ് നി​ര​ക്ക്. സി​റ്റി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 28 ഇ​ന വി​ഭ​വ​ങ്ങ​ൾ 30 റി​യാ​ലി​ൽ ബു​ക്കി​ങ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ 30 ഇ​ന​ങ്ങ​ളു​മാ​യി ഡൈ​നി​ങ്ങും ടേ​ക് എ​വേ​യു​മാ​യി സ​ദ്യ ബു​ക്കി​ങ് ആ​രം​ഭി​ച്ചു.

38ഉം 40 ​റി​യാ​ലാ​ണ് നി​ര​ക്ക്. കു​റ​ഞ്ഞ നി​ര​ക്കു​ക​ളും ഖ​ത്ത​റി​​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ഓ​ണ​സ​ദ്യ ഓ​ഫ​ർ സ​ജീ​വ​മാ​ണ്. ദോ​ഹ​യി​ലെ ഹോ​ട്ട​ൽ ഗ്രൂ​പ്പാ​യ സെ​ഞ്ച്വ​റി​യി​ൽ 26 വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​ക്ക് 25 റി​യാ​ലാ​ണ് നി​ര​ക്ക്.

റ​സ്റ്റാ​റ​ന്റു​ക​ൾ പാ​ർ​സ​ലും ഡൈ​നി​ങ്ങും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഓ​ണ​സ​ദ്യ​ക്ക് പ്ര​വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളും ഓ​ണ​പ്പു​ട​വ​ക​ളു​മാ​യും വി​പ​ണി സ​ജീ​വ​മാ​ണ്. നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സ്വ​ന്ത​മാ​യി സ​ദ്യ​വ​ട്ടം ഒ​രു​ക്കു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​രി മു​ത​ൽ പ​ഴം പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വി​ല​യേ​റി​യി​ട്ടും നി​ര​ക്ക് കൂ​ട്ടാ​തെ​യാ​ണ് ഇ​ത്ത​വ​ണ​യും പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​ണ​മൊ​രു​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

#Hypermarkets #restaurants #catering #expatriates

Next TV

Related Stories
#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

Dec 21, 2024 09:05 PM

#securitycheck | സു​ര​ക്ഷാ പ​രി​ശോ​ധ​നയിൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി 19 പേ​ർ പി​ടി​യി​ൽ

ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​്ട്മെ​ന്റ് ഫോ​ർ കോം​ബാ​റ്റി​ങ് നാ​ർ​ക്കോ​ട്ടി​ക്കി​ന്റെ...

Read More >>
#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

Dec 21, 2024 09:00 PM

#imprisoned | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി നി​യ​ന്ത്രി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഇ​ര​യെ...

Read More >>
#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

Dec 21, 2024 08:10 PM

#saudiarabia | അൽ ഖുറയാത്തിൽ താപനില മൈനസ് ഒന്ന്; അതിശൈത്യത്തിന്‍റെ പിടിയിലേക്ക് സൗദി അറേബ്യ

സമീപ മേഖലകളായ തുറൈഫിൽ പൂജ്യവും റഫയിൽ ഒന്നും അറാറിലും അൽ ഖൈസൂമയിലും മൂന്നും ഡിഗ്രി സെൽഷ്യസും...

Read More >>
#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

Dec 21, 2024 07:58 PM

#uae | അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
Top Stories










Entertainment News