#action | കുവൈത്ത്: സന്ദർശക വീസ കാലാവധി കഴിഞ്ഞട്ടും ഭർത്താവും കുട്ടികളും രാജ്യത്ത് തുടർന്നു, നടപടിയുമായി സർക്കാർ

#action | കുവൈത്ത്: സന്ദർശക വീസ കാലാവധി കഴിഞ്ഞട്ടും ഭർത്താവും കുട്ടികളും രാജ്യത്ത് തുടർന്നു, നടപടിയുമായി സർക്കാർ
Jul 30, 2024 01:41 PM | By Jain Rosviya

കുവൈത്ത് സിറ്റി (gcc.truevisionnews.com) കുവൈത്തിൽ വീസ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശികളെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിയുടെ നിർദേശപ്രകാരമാണ് നടപടി. സന്ദർശക വീസയിൽ എത്തിയവർ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്.

സാധുവായ ഇഖാമ ഉണ്ടായിരുന്നിട്ടും സന്ദർശന വീസ ചട്ടങ്ങളും സത്യവാങ്മൂലവും ലംഘിച്ചതിനാലാണ് സ്പോൺസർമാരെയും നാടുകടത്താൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒരു കൂട്ടം സ്ത്രീകൾ തങ്ങളുടെ ഭർത്താവിനെയും കുട്ടികളെയും വീസിറ്റ് വീസയിൽ കൊണ്ടുവന്ന് നിയമപരമായ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി കണ്ടെത്തിയിരുന്നു.

ഇവർ ഒപ്പിട്ട പ്രതിജ്ഞ ലംഘിച്ചതിനാൽ ഇവരെയും നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു.

എല്ലാ സന്ദർശകരും നിശ്ചിത സമയപരിധി കർശനമായി പാലിക്കണമെന്നും നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ കാലാവധി അവസാനിക്കുന്നതിനു മുൻപ് രാജ്യം വിടണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

#action #against #sponsors #case #violation #visit #visa #rule #kuwait

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup