കുവൈത്ത് സിറ്റി:(gcc.truevisionnews.com) വാച്ച് തട്ടിപ്പിൽ കുവൈത്ത് പൗരന് 5,800 ദിനാർ നഷ്ടം.
പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 36കാരനാണ് തട്ടിപ്പിനിരയായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രണ്ടാഴ്ചക്കുള്ളിൽ വാച്ച് എത്തുമെന്നായിരുന്നു കരാർ. എന്നാൽ ഒമ്പത് മാസത്തോളം കാത്തിരുന്നിട്ടും വാച്ച് കിട്ടാതിരുന്നതോടെ ഇയാൾ കേസ് നല്കിയിരിക്കുകയാണ്.
വാച്ചിനായി ബാങ്ക് വഴിയാണ് പണം കൈമാറിയത്.
2023 സെപ്റ്റംബർ മൂന്നിന് ബാങ്ക് ട്രാൻസ്ഫർ വഴി 5,800 ദീനാർ പ്രതിക്ക് നൽകി.
2023 മോഡലായ വാച്ചാണ് ഓർഡർ ചെയതത്. തുടർന്ന് രണ്ടാഴ്ച ഡെലിവറി സമയം വ്യക്തമാക്കി മറുപടി ലഭിച്ചു. ഇടപാടുകാരന്റെ പേരും ഫോൺ നമ്പറും മാത്രം അറിഞ്ഞാണ് പണം കൈമാറിയത്.
വാട്ട്സ്ആപ്പിലൂടെയായിരുന്നു സംഭാഷണം. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ ബാങ്കിലൂടെ പണം കൈമാറിയതിന്റെ കോപ്പിയും പ്രതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരൻ ഹാജരാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്.
#kuwait #citizen #loses #5800 #dinars #watch #fraud