റിയാദ്: (gccnews.in) ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ടവർ സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്നു. ‘റിയാദ് സ്‌പോർട്‌സ് ടവറി’ന്‍റെ ഡിസൈനുകൾക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകി.
കിരീടാവകാശിയുടെ നേതൃത്തിലുള്ള സ്‌പോർട്‌സ് ബോളിവാർഡ് ഫൗണ്ടേഷൻ (എസ്.ബി.എഫ്) ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌പോർട്‌സ് ടവറായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക നഗരങ്ങളിൽ ഒന്നായി മാറുന്നതിന് റിയാദ് നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കും കുതിരകൾക്കും സുരക്ഷിതവും മരങ്ങൾ നിറഞ്ഞതുമായ പാതകൾ ഉൾപ്പെടെ 135 കിലോമീറ്ററിലധികം ദൂരമുള്ള പദ്ധതിയാണ് സ്പോർട്സ് ബോളിവാർഡ്. ലോകത്തിലെ ഏറ്റവും വലിയ ‘ലീനിയർ പാർക്ക്’ ആയിരിക്കും ഇത്.
വൈവിധ്യമാർന്ന കായികസ്ഥാപനങ്ങൾ പുറമേ റിയാദിെൻറ പടിഞ്ഞാറുള്ള വാദി ഹനീഫയെയും അതിെൻറ കിഴക്ക് വാദി അൽ സുലൈയെയും ബന്ധിപ്പിക്കുന്നതായിരിക്കും ഈ പദ്ധതി.
44 ലക്ഷത്തിലധികം ചതുരശ്ര മീറ്റർ തുറന്ന ഹരിത ഇടങ്ങൾ, വിവിധ കായിക വിനോദങ്ങൾക്കായുള്ള 50 ഓളം സൈറ്റുകൾ, വ്യതിരിക്തമായ കലാപരമായ ലാൻഡ്‌മാർക്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
30 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്പോർട്സ് ടവറാണിത്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാൽ ജീവിതനിലവാരത്തെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര നഗര അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിവിധ കായികമേഖലകളിൽ അസാധാരണമായ പുരോഗതിക്ക് ഇതിലുടെ സൗദി സാക്ഷ്യം വഹിക്കും.
റിയാദ് സ്‌പോർട്‌സ് ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌പോർട്‌സ് ടവറായിരിക്കും. 84,000 ചതുരശ്ര മീറ്റർ വിസ്തീർണവും 130 മീറ്റർ ഉയരവുമുള്ള ടവർ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിലാണ് നിർമിക്കുന്നത്.
98 മീറ്റർ വരെ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ലൈമ്പിങ് മതിൽ ഉൾപ്പെടും. 250 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക് എന്ന പദവിയും ഈ ടവറിന് സ്വന്തമാകും. കൂടാതെ എല്ലാ വിഭാഗത്തിലുള്ള അത്‌ലറ്റുകളുടെയും അമച്വർമാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതാകും.
#world #largest #sportstower #Riyadh