ജിദ്ദ: (gccnews.in) ഹജ്ജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന.
ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി.
ജിദ്ദ നഗരസഭക്ക് കീഴിലെ 11 ശാഖാ ബലദിയ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍, സലൂണുകള്‍, ബേക്കറികള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ഇറച്ചി കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.
ഹജ്ജ് സീസണില്‍ ജിദ്ദയില്‍ ആകെ 4,762 സ്ഥാപനങ്ങളിലാണ് നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്.
ഇതില്‍ 2,864 സ്ഥാപനങ്ങള്‍ നിയമ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നതായും കണ്ടെത്തി.
#Strict #inspection #Violations #found #establishments #Jeddah