റിയാദ്: (gccnews.in) സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വേനൽക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ സംവിധാനങ്ങൾ, ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കാലാവസ്ഥാ നടപടികളെയും സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും അവലംഭിക്കുന്നതായി കേന്ദ്രവക്താവ് വ്യക്തമാക്കി.
#Summer #hotter #SaudiArabia #year; #Meteorological #Center #says #start #June