അബൂദബി: (gccnews.com) ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര സ്വദേശിയെ താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു.
തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
സക്കീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമ്മദ്, ഷെസ്മി നൂരി. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
#Expatriate #Malayali #founddead #room