#UAE | യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

#UAE | യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും
May 2, 2024 07:05 AM | By Aparna NV

 ദുബൈ: (gccnews.in) യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി.

മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്.

ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം" - ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാന കമ്പനികളും സമാനമായ നിർദേശം ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതൽ രണ്ട് ദിവസത്തേക്കാണ് യുഎഇയിൽ കനത്ത മഴ പ്രവചിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പ്.

സ്വകാര്യ മേഖലയിൽ നേരിട്ട് ജോലി സ്ഥലങ്ങളിൽ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി നി‍ർദേശിച്ചു. ഷാർജ, ദുബൈ എമിറേറ്റുകളിൽ സ്കൂളുകളിൽ വിദൂര പഠന രീതി സ്വീകരിക്കും.

#Weather #warning #UAE; #Airlines #and #airport #authorities #special #instructions #for #air #passengers

Next TV

Related Stories
#Hajj | മ​ദീ​ന​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘം ഇ​ന്ന് മ​ക്ക​യി​ലെ​ത്തും

May 17, 2024 09:08 AM

#Hajj | മ​ദീ​ന​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ ഹ​ജ്ജ് സം​ഘം ഇ​ന്ന് മ​ക്ക​യി​ലെ​ത്തും

താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹ​റ​മി​ലേ​ക്കു​ള്ള ഷ​ട്ടി​ൽ ബ​സ് സൗ​ക​ര്യം നാ​ളെ മു​ത​ൽ...

Read More >>
#lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

May 16, 2024 07:32 PM

#lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയിൽ...

Read More >>
#death | നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

May 16, 2024 07:15 PM

#death | നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി...

Read More >>
#AirIndiaExpress | ക​ണ്ണൂ​ർ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു: മ​സ്‍ക​ത്തി​ൽ​നി​ന്ന് ദി​നേ​ന സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ്

May 16, 2024 02:31 PM

#AirIndiaExpress | ക​ണ്ണൂ​ർ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു: മ​സ്‍ക​ത്തി​ൽ​നി​ന്ന് ദി​നേ​ന സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ്

​ക​ണ്ണൂ​രി​ൽ​നി​ന്ന് സ​ർ​വി​സു​ക​ൾ കു​റ​ഞ്ഞ​ത് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ പ്ര​യാ​സം...

Read More >>
#MAYousafali | ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

May 16, 2024 01:43 PM

#MAYousafali | ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച മൂ​ന്നു​ ദിവസത്തെ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ...

Read More >>
#death | ഡ്രി​ല്ലിംങ് ജോ​ലി​ക്കി​ടെ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

May 16, 2024 12:06 PM

#death | ഡ്രി​ല്ലിംങ് ജോ​ലി​ക്കി​ടെ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി യാം​ബു അ​ൽ ന​ഖ്‌​ൽ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
Top Stories










News Roundup