Apr 27, 2024 05:12 PM

മനാമ: ബഹ്റൈനില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും മുന്നറിയിപ്പ്.

ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

അസ്ഥിരമായ കാലാവസ്ഥ കുറച്ചു ദിവസങ്ങള്‍ നീണ്ടു നിന്നേക്കാം. മഴയും ഇടിയോട് കൂടിയ മഴയും ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇത് മെയ് നാല് വരെ നീളും. ബ​ഹ്‌​റൈ​നിൽ അ​ടു​ത്തി​ടെ ക​ന​ത്ത മ​ഴ​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും നേരിട്ടിരുന്നു. 100 മി​ല്ലീ മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു മ​ഴ. തുടര്‍ന്ന് വെ​ള്ള​ക്കെ​ട്ടു​മൂ​ലം നാ​ശ​ന​ഷ്ട​ങ്ങളുമുണ്ടായി.

#low #pressure #Bahraini #authorities #predicted #unstable #weather #rain #from #Tuesday

Next TV

Top Stories