#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു
Apr 22, 2024 09:41 PM | By Susmitha Surendran

മക്ക:  (gcc.truevisionnews.com)   ഹറമിനകത്ത് പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയിൽ കഫ്തീരിയയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്.

ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂർത്തീകരിച്ചു മരിച്ചത്. ഉടനെ ഇദ്ദേഹത്തെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തീഫിൻറെ പിതാവാണ് ഇദ്ദേഹം.

മരണാന്തര നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

#native #Palakkad #collapsed #died #inside #harem

Next TV

Related Stories
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

May 3, 2024 05:07 PM

#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

May 3, 2024 03:07 PM

#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ...

Read More >>
#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 12:50 PM

#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു....

Read More >>
#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

May 3, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ...

Read More >>
Top Stories