#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ
Apr 19, 2024 08:59 PM | By Athira V

മസ്കത്ത്​: മസ്കത്തിൽനിന്നും നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​.

വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇ​ദ്ദേഹത്തിന്​​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്​.

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​ സ്ഥിരീകരിക്കുകയായിരുന്നു. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ട്​ വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്​. ഇതിന്​ മുമ്പ്​ സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്​. പിതാവ്​: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.

#vadakara #native #died #oman

Next TV

Related Stories
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Jun 12, 2025 08:15 AM

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു...

Read More >>
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories










News Roundup