#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ
Apr 17, 2024 04:20 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യത.

ദോഫാർ ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ തീരപ്രദേശങ്ങളിലും ഇന്ന് മുതൽ ( ബുധൻ,) വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും.

അതേസമയം ഒമാനിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു.

അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.

വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായ ഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

#chance #showers #thunderstorms #through #Friday #New #weather #report

Next TV

Related Stories
#petrol |ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

Apr 30, 2024 01:32 PM

#petrol |ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചത്....

Read More >>
#rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ

Apr 30, 2024 12:35 PM

#rainalert | ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ക്കും; കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ

അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ ന​മ്പ​റി​ൽ 112 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍...

Read More >>
#rain |യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

Apr 30, 2024 12:09 PM

#rain |യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു....

Read More >>
#Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ

Apr 30, 2024 10:53 AM

#Theft | മുപ്പതിലധികം വീ​ടു​ക​ളി​ൽ​ നി​ന്ന്​ മോ​ഷ​ണം; സം​ഭ​വ​ത്തി​ൽ ഏ​ഴ്​ പ്ര​വാ​സി​കൾ അറസ്റ്റിൽ

ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ...

Read More >>
#death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു

Apr 30, 2024 06:35 AM

#death |പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
Top Stories