#death |അർബുദം ബാധിച്ച് ദമാമില്‍ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു

#death |അർബുദം ബാധിച്ച് ദമാമില്‍ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു
Apr 16, 2024 10:41 PM | By Susmitha Surendran

ദമാം: (gcc.truevisionnews.com)    അർബുദ ബാധയെ തുടർന്ന് ദമാമിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാള നാടക കലാകാരൻ അന്തരിച്ചു.

കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി ജോർജ് (43) ആണ് മരിച്ചത്. ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ജോബിയെ രോ​ഗം മൂർച്ഛിച്ഛതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ജോബിയുടെ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ദമാമിലെ സ്വകാര്യ കമ്പനിയിൽ 22 വർഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു ജോബി. ദമാം നാടക വേദി സജീവ പ്രവർത്തകൻ കൂടിയാണ് ജോബി.

നാടക വേദിയുടെ ആറാമത് നാടകമായ ഇതിഹാസത്തിലെ പ്രധാന കഥാപാത്രമായ ഷേക്സ്പിയറിന്റെ വേഷം അഭിനയിച്ചത് ജോബിയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ദമാമില്‍ കൂടെയുണ്ടായിരുന്നു.

#Malayalam #theater #artist #who #undergoing #treatment #Dammam #passedaway #cancer.

Next TV

Related Stories
#death |പ്രവാസി മലയാളി  കുവൈത്തിൽ അന്തരിച്ചു

Apr 30, 2024 06:35 AM

#death |പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Apr 29, 2024 10:52 AM

#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read More >>
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
Top Stories