#death | പ്രവാസി മലയാളി യുവാവ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

#death |  പ്രവാസി മലയാളി യുവാവ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
Apr 14, 2024 08:16 PM | By Athira V

റിയാദ്: തൃശ്ശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽ കൃഷ്ണ.

റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.

സർജിൽ കൃഷ്ണ അവിവാഹിതനാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ സർജിൽ കൃഷ്ണ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ സുഹൃത്തുക്കൾ ആംബുലസ് വിളിച്ചു വരുത്തി അടുത്തുള്ള അൽ റാബിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അൽ റാബിയ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യവിഭാഗം രംഗത്തുണ്ട്.

#30 #year #old #youth #kerala #collapsed #death #inside #room #saudiarabia

Next TV

Related Stories
#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Apr 29, 2024 07:48 PM

#rain |ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20-50 മില്ലീമീറ്ററിൽ വ്യത്യസ്‌തമായ തീവ്രതയുള്ള മഴയും 20-35 നോട്ട്‌സ് വരെയുള്ള...

Read More >>
#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Apr 29, 2024 10:52 AM

#babydeath |മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read More >>
#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

Apr 28, 2024 10:50 PM

#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ...

Read More >>
#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

Apr 28, 2024 05:38 PM

#weather | സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും...

Read More >>
#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

Apr 28, 2024 05:31 PM

#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍

വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​...

Read More >>
#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

Apr 28, 2024 05:16 PM

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന...

Read More >>
Top Stories