12ാം തവണയും മാറ്റി; അബ്ദുൾ റഹീമിന്‍റെ മോചനം വൈകും

12ാം തവണയും മാറ്റി; അബ്ദുൾ റഹീമിന്‍റെ മോചനം വൈകും
May 5, 2025 01:55 PM | By Susmitha Surendran

റിയാദ്:  (gcc.truevisionnews.com)  സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ 10ന് സിറ്റിങ് ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു. അടുത്ത സിറ്റിങ് തീയതി പിന്നീട് കോടതി അറിയിക്കും. 12ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.

ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്.

AbdulRahim's release postponed 12th time

Next TV

Related Stories
സ്കൂളുകളിൽ സ്മാർട് ഫോൺ, വാച്ച് വിലക്കി അബുദാബി

May 7, 2025 09:52 AM

സ്കൂളുകളിൽ സ്മാർട് ഫോൺ, വാച്ച് വിലക്കി അബുദാബി

സ്മാർട് ഫോൺ, വാച്ച് വിലക്കി...

Read More >>
ബർജുമാൻ മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു

May 6, 2025 11:10 PM

ബർജുമാൻ മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു

ബുർജ്മാൻ മാളിൽ ടിക്കറ്റ് രഹിത പെയ്ഡ് പാർക്കിങ് സംവിധാനം...

Read More >>
ഷാര്‍ജയില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ചു

May 6, 2025 09:34 PM

ഷാര്‍ജയില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജയില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാന്‍ തുക അനുവദിച്ചു...

Read More >>
Top Stories