പൊ​ടി​നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം; കുവൈത്തിൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രും

പൊ​ടി​നി​റ​ഞ്ഞ് അ​ന്ത​രീ​ക്ഷം; കുവൈത്തിൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രും
May 1, 2025 12:37 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ​ഥ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ് അ​ന്ത​രീ​ക്ഷം. ബു​ധ​നാ​ഴ്ച​യും സ​മാ​ന നി​ല തു​ട​ർ​ന്നു. അ​ന്തീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ പൊ​ടി​പ​ട​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി. ഇ​തോ​ടെ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തി​നും പൊ​ടി​പ​ട​ലം കാ​ര​ണ​മാ​യി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ന്യൂ​ന​മ​ർ​ദം ബാ​ധി​ച്ച​താ​യും ഇ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ന്യൂ​ന​മ​ർ​ദ്ദം താ​ര​ത​മ്യേ​ന ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു കൊ​ണ്ടു​വ​രുക​യും, താ​ഴ്ന്ന​തും ഇ​ട​ത്ത​ര​വു​മാ​യ മേ​ഘ​ങ്ങ​ളു​ടെ വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.

രാ​ജ്യ​ത്തി​ന്റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​യ്ക്കി​ടെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. മ​ഴ​ക്കൊ​പ്പം പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന കാ​റ്റും ഉ​ണ്ടാ​കാം. ഇ​ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത​യെ 1,000 മീ​റ്റ​റി​ൽ താ​ഴെ​യാ​യി കു​റ​ക്കും.

ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും പൊ​ടി​ക്കാ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ അ​ടു​ത്ത ആ​ഴ്ച ആ​ദ്യം വ​രെ തു​ട​രു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള​തും പ്ര​വ​ച​നാ​തീ​ത​വു​മാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട ‘സ​ര​യാ​ത്ത്’ ഘ​ട്ട​ത്തി​ലാ​ണ് രാ​ജ്യ​ത്തെ കാ​ലാ​വ​സ​ഥ. കാ​ല​ാവസ്ഥ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ പി​ന്തു​ട​ർ​ന്ന് പു​തി​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നും ധ​രാ​ർ അ​ൽ അ​ലി ഉ​ണ​ർ​ത്തി.

സംശയാസ്പദമായ പെരുമാറ്റം, ഐഡി ചോദിച്ചപ്പോൾ താഴെ വീണത് മയക്കുമരുന്ന് അടങ്ങിയ ബാ​ഗ് , കുവൈത്തിൽ ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി ഒരാൾ പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളുടെ വാഹനവും പരിശോധിച്ചതെന്ന് അധികൃതർ പറഞ്ഞു.

സുരക്ഷാ ഉറവിടങ്ങൾ അനുസരിച്ച്, വാഹനങ്ങളുടെ പതിവ് പരിശോധന നടത്തുന്നതിനിടെ ഒരു വാഹനം നിർത്താൻ ആവശ്യപ്പെട്ട് തടഞ്ഞു. വാഹനത്തിലെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അയാളോട് സിവിൽ ഐഡി ചോദിച്ചു.

അപ്പോൾ അയാളുടെ കൈയിൽ നിന്ന് ഒരു ബാ​ഗ് തറയിലേക്ക് വീഴുകയായിരുന്നു. അധികൃതർ ബാ​ഗ് വാങ്ങി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ അതിൽ നിന്നും കണ്ടെത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.



Dusty atmosphere Unstable weather conditions continue Kuwait

Next TV

Related Stories
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

Jun 7, 2025 10:57 AM

ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

മലയാളി യുവാവ് ദുബായിൽ അപകടത്തിൽ...

Read More >>
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
Top Stories










News Roundup