ദുബായ്: (gcc.truevisionnews.com) യുഎഇ കമ്യൂണിറ്റി വർഷം ആഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സമ്മാനിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഗ്ലോബൽ വില്ലേജും ചേർന്നാണ് ഈ സംരംഭം നടപ്പിലാക്കിയത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഹത്ത അതിർത്തിയിലൂടെയും എത്തിയ യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തത്. ദുബായുടെ സാംസ്കാരികവും വിനോദപരവുമായ കേന്ദ്രങ്ങൾ സന്ദർശിക്കാനും ആസ്വദിക്കാനും മികച്ച അവസരം നൽകുകയാണ് ഉദേശം.
ദുബായിയെ ഒരു ആഗോള ടൂറിസം ഹബ്ബായി വളർത്തിയെടുക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. സന്ദർശകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പുതിയ സംരംഭങ്ങൾ നടപ്പിലാക്കുന്നുവെന്നും ദുബായിയുടെ ആഗോള പ്രസക്തിയും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ കൂടുതൽ ഉന്നതയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. മേയ് 11നാണ് ഗ്ലോബൽ വില്ലേജിലെ ഈ സീസൺ അവസാനിക്കുന്നത്.
ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി
(gcc.truevisionnews.com) ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. ഈ വർഷത്തെ സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ ഓഫർ ലഭ്യമാകും.
നേരത്തെ മുന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്കായിരുന്നു പ്രവേശനം സൗജന്യം. കൂടുതൽ കുടുംബങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ വില്ലേജ് പുതിയ ഓഫർ പ്രഖ്യാപിച്ചത്.
പുതിയ സീസണിൽ കൂടുതൽ ആകർഷകമായ സാംസ്കാരിക, വിനോദ പരിപാടികളാണ് ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചത്. ഫ്രഡി മെർക്കുറി ഉൾപ്പെടെ ലോക പ്രശസ്തരായ കലാകാരൻമാർക്ക് ആദരമർപ്പിച്ചുകൊണ്ട് എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിപാടികളും അരങ്ങേറുന്നുണ്ട് . ദുബായ് ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ മേയ് 11ന് അവസാനിക്കും.
Enjoy global village Experience Dubai cultural diversity entry tickets given away