വ്യാ​ജ​ ചെ​ക്ക് കേ​സ്; ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം നൽകാൻ വിധി

വ്യാ​ജ​ ചെ​ക്ക് കേ​സ്; ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം നൽകാൻ വിധി
Apr 28, 2025 10:00 PM | By Jain Rosviya

ദോ​ഹ: (gcc.truevisionnews.com) വ്യാ​ജ​ചെ​ക്ക് കേ​സ് പ​രാ​തി​യി​ല്‍ ഇ​ര​ക്ക് 20 ല​ക്ഷം റി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ഖ​ത്ത​ര്‍ കോ​ട​തി. ബി​സി​ന​സ് പ​ങ്കാ​ളി ന​ൽ​കി​യ വ്യാ​ജ​ചെ​ക്ക് കേ​സി​ലാ​ണ് ഇ​ര​ക്ക് വ​ൻ​തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ച​ത്. പ്രാ​ദേ​ശി​ക അ​റ​ബി മാ​ധ്യ​മ​മാ​യ അ​ല്‍ ശ​ര്‍ഖാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ധി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സു​ഹൃ​ത്തി​നെ ജാ​മ്യ​ക്കാ​ര​നാ​ക്കി ഇ​ര​യാ​യ പ​രാ​തി​ക്കാ​ര​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 1.62 ല​ക്ഷം റി​യാ​ലി​ന്റെ വാ​ഹ​ന വാ​യ്പ​യെ​ടു​ത്തിരുന്നു. ജാ​മ്യ​ക്കാ​ര​ന് ഗ്യാ​ര​ണ്ടി​യാ​യി ബ്ലാ​ങ്ക് ചെ​ക്കും ന​ല്‍കി. എ​ന്നാ​ല്‍, പ​ത്തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പ​രാ​തി​ക്കാ​ര​നെ​തി​രെ ബി​സി​ന​സ് പ​ങ്കാ​ളി ഈ ​ബ്ലാ​ങ്ക് ചെ​ക്ക് ഉ​പ​യോ​ഗി​ച്ചു.

ഗ്യാ​ര​ണ്ടി ചെ​ക്കി​ൽ മാ​റ്റം വ​രു​ത്തി 2.85 കോ​ടി ഖ​ത്ത​ര്‍ റി​യാ​ലി​ന്റെ വ്യാ​ജ ചേ​ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ഫ​ല​മാ​യി പ​രാ​തി​ക്കാ​ര​ന് മൂ​ന്നു വ​ര്‍ഷം ത​ട​വും യാ​ത്ര​വി​ല​ക്കും കോ​ട​തി വി​ധി​ച്ചു. പ​ക്ഷേ ചെ​ക്കി​ലെ കൈ​യ​ക്ഷ​ര​ത്തി​ല്‍ മാ​റ്റ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് പ​രാ​തി​ക്കാ​ര​ന്‍ ന​ൽ​കി​യ അ​പ്പീ​ല്‍ വ​ഴി​ത്തി​രി​വാ​യി.

സ​ത്യം വെ​ളി​വാ​യ​തോ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ ബി​സി​ന​സ് പ​ങ്കാ​ളി പ​രാ​തി​ക്കാ​ര​ന് 20 ല​ക്ഷം ഖ​ത്ത​ര്‍ റി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി പോ​ലും ചെ​ക്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ അ​തീ​വ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

Fake check case Court Compensation two million riyals

Next TV

Related Stories
തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ

Apr 28, 2025 10:14 PM

തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത; ഗൾഫ് രാജ്യങ്ങളിൽ മികച്ച അവസരങ്ങൾ

യുഎഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ...

Read More >>
കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

Apr 28, 2025 10:07 PM

കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം; കുവൈത്തിൽ കണ്ടെത്തിയത് 2,662 കേസുകൾ

കുവൈത്തിത്തിലെ കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം പൂർണ നിയന്ത്രണത്തിൽ...

Read More >>
അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Apr 28, 2025 08:57 PM

അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

അൽ ഖസീമിൽ വാഹനമിടിച്ച് പ്രവാസി മലയാളി...

Read More >>
അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

Apr 28, 2025 08:17 PM

അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ...

Read More >>
റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

Apr 28, 2025 03:49 PM

റെക്കോർഡ് താപനില; ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ്...

Read More >>
Top Stories