വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം; ദമാമിൽ പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം; ദമാമിൽ പ്രവാസി മലയാളി മരിച്ചു
Apr 16, 2025 12:02 PM | By VIPIN P V

ദമാം: (gcc.truevisionnews.com) വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. മലപ്പുറം, തിരൂർ, പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) ആണ് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച റിയാദിൽ നിന്നും ദമാമിലേക്ക് വരുന്ന വഴിയിൽ അൽഹസയ്ക്ക സമീപമുള്ള ഹുറൈമ എന്ന സ്ഥലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ കാലിനും തോളെല്ലിനുമുണ്ടായ ഗുരുതര പരുക്കിന് അബ്ദുൽസമദിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു.

ശസ്ത്രക്രിയക്കു ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ചു. ഹുറൈമയിൽ വച്ച് സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം മറിഞ്ഞാണ് ഗുരുതര പരുക്കേറ്റത്.

ഡെൽറ്റ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിയോട് അനുബന്ധിച്ച് ദമാമിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. മുൻപ് ദുബായിലും, ഒമാനിലും ജോലി ചെയ്തിരുന്ന അബ്ദുൽ സമദ് രണ്ടു വർഷം മുൻപാണ് സൗദിയിൽ ജോലിക്കെത്തിയത്.

പുഴക്കര സൈനുദ്ദീൻ, കുഞ്ഞിമാച്ചൂട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ - ജസീറ, മൂന്ന് കുട്ടികളുണ്ട്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുവാൻ കമ്പനി അധികൃതരോടൊപ്പം കെഎംസിസി അൽ കോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്. ഖബറടക്കം പിന്നീട് നാട്ടിൽ.

#expatriate #Malayali #dies #Dammam #suffering #heartattack #undergoing #treatment #injuries #sustained #car #accident

Next TV

Related Stories
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
Top Stories