ദുബായ്: (gcc.truevisionnews.com) യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീടു നാട്ടിൽ തിരിച്ചെത്തി ഒരാഴ്ച മുൻപ് തിരികെ പോയതായിരുന്നു.
കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
#Malayaliyouth #founddead #Residence #Dubai #Returned #homeland #week #ago