കുവൈത്ത് ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം; മലയാളി മരിച്ചു

കുവൈത്ത് ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം; മലയാളി മരിച്ചു
Apr 9, 2025 01:56 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) കുവൈത്ത് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിലെ പ്രവർത്തന മേഖലയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ഉടൻ തന്നെ വൈദ്യ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു.

എന്നാൽ, ഒരു ജീവനക്കാരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു ജോലി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ ഗീത. ഏക മകൾ അഖില എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്.

അപകടത്തിൽപെട്ട മറ്റൊരാളുടെ ആരോഗ്യനില ഗുരുതരമാണ്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നതെന്നും, ഇത് ഉൽപ്പാദന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കമ്പനിയുടെ എമർജൻസി ടീമുകൾ ഉടൻ തന്നെ പ്രതികരിക്കുകയും അത്തരം സാഹചര്യങ്ങളിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

#Pipelinebursts #KuwaitOilCompany #Malayali #dies

Next TV

Related Stories
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

Apr 18, 2025 11:52 AM

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ മെ​ട്രാ​ഷ് ആ​പ്പി​ന്റെ യുആ​ർഎ​ൽ എന്ന് തെറ്റുധരിപ്പിക്കുന്ന തരത്തിലും മെസ്സേജുകൾ ചിലർക്ക്...

Read More >>
 കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Apr 18, 2025 09:56 AM

കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പ​രി​ക്കേ​റ്റ​വ​രെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലേ​ക്ക്...

Read More >>
കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

Apr 17, 2025 10:19 PM

കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Apr 17, 2025 09:45 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ...

Read More >>
കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

Apr 17, 2025 08:06 PM

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ്...

Read More >>
Top Stories

News Roundup