ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു

 ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു
Feb 22, 2025 08:49 PM | By Susmitha Surendran

മദീന: (truevisionnews.com) ഉംറ തീർഥാടനത്തിനെത്തിയ തൃശൂർ സ്വദേശി മദീനയിൽ അന്തരിച്ചു. അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്.

ഭാര്യ, മകൾ, സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ ഇദ്ദേഹം മക്കയിൽ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

താമസസ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രാവിലെ മരണം.

ഭാര്യ: സബിത. മക്കൾ: ജാസ്മിൻ, തഹ്‌സിൻ. സഹോദരങ്ങൾ: ലത്തീഫ്, അലി (ലണ്ടൻ), ഖദീജ, പരേതരായ ഹൈദ്രോസ്, ഖാദർ, അബ്ദുറഹ്മാൻ, അസീസ്. മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സഹോദര പുത്രൻ നസീഫും മദീന പ്രവാസി വെൽഫെയർ വിങ് പ്രവർത്തകരും അറിയിച്ചു.

#Umrah #pilgrim #passed #away #Madinah

Next TV

Related Stories
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

Apr 19, 2025 07:30 PM

സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്,...

Read More >>
സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Apr 19, 2025 03:20 PM

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

മരണാനന്തര നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂർ നേതൃത്വം...

Read More >>
Top Stories