#death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

#death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു
Jan 8, 2025 07:45 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.

പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്. 35 വർഷമായി റിയാദ്​ സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.

ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ്​ റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു.

ചികിത്സയിൽ തുട​രവേ പിറ്റേന്ന്​ രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.

റിയാദ്​ മഅറദ്​ യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു.

ഭാര്യ: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

#Keli #activist #native #Kozhikode #died #Riyadh

Next TV

Related Stories
#omanrain |  ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Jan 9, 2025 03:18 PM

#omanrain | ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
#death | കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു

Jan 9, 2025 02:04 PM

#death | കണ്ണൂർ സ്വദേശി ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു

മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി  സൗദിയില്‍ അന്തരിച്ചു

Jan 9, 2025 01:59 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാം ഗ്രൂപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു....

Read More >>
#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Jan 9, 2025 01:18 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിൽ ജവഹർ റാവത്തറുടെ മകൻ അസ്ഗർ (29) ആണ്...

Read More >>
#arrest |  വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

Jan 9, 2025 11:39 AM

#arrest | വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 35 പേർ കുവൈത്തിൽ അറസ്റ്റിൽ

സിവിൽ കേസുകളിൽ ഉൾപ്പെട്ടെ 67 വാഹനങ്ങളും ഡ്രൈവർമാർ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ആറ് വാഹനങ്ങളും...

Read More >>
Top Stories










News Roundup






Entertainment News