#birdflu | പക്ഷിപ്പനി വ്യാപനം; പോളണ്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടകളുടെയും ഇറക്കുമതി നിരോധിച്ച് സൗദി

#birdflu | പക്ഷിപ്പനി വ്യാപനം; പോളണ്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടകളുടെയും ഇറക്കുമതി നിരോധിച്ച് സൗദി
Dec 24, 2024 04:15 PM | By Athira V

റിയാദ്: പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചത്.

പോളണ്ടിലെ മസോവിക്കി, വാമിന്‍സ്കോ മസോവിക്കി എന്നിവിടങ്ങളില്‍ വൈറസ് പടര്‍ന്നെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.

സംസ്കരിച്ച ഇറച്ചി ഉള്‍പ്പെടെയുള്ള എല്ലാത്തരം കോഴിയിറച്ചിക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അംഗീകൃത മാര്‍ഗത്തില്‍ ശരിയായ ചൂടില്‍ സംസ്കരിച്ച കോഴിയിറച്ചി നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആഗോള ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി തുടരുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നവരെയും നിരോധനത്തിന്‍റെ വിവരം സൗദി ചേമ്പേഴ്സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.








#Avian #flu #spread #saudiArabia #bans #import #poultry #eggs #Poland

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.