ദോഹ:(gcc.truevisionnews.com) ഖത്തർ ദേശീയ ദിന ആഘോഷം അതിരുവിട്ടു, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.
പൊതു സുരക്ഷ, ക്രമസമാധാനം, ധാർമികത എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ സംഭവങ്ങളിൽ 65 മുതിർന്നവരും 90 കുട്ടികളും ഉൾപ്പെടെ 155 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. 600 വാഹനങ്ങളും സംഭവവുമായി പിടിച്ചെടുത്തു. 65 പേരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രായപൂർത്തിയാകാത്ത 90 ഓളം കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. നിയമലംഘകർക്കെതിരെ നടപടി ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
#celebration #wild #155 #people #children #adults #arrested #Qatar