#Uae | യു എ ഇ യിൽ ശൈത്യകാലം 22 മുതൽ; വരും ദിവസങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

#Uae | യു എ ഇ യിൽ ശൈത്യകാലം 22 മുതൽ; വരും ദിവസങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും
Dec 13, 2024 07:39 PM | By akhilap

ദുബൈ: (gcc.truevisionnews.com) ശൈത്യകാലത്തേക്ക് പ്രവേശിക്കാ​നൊരുങ്ങി യു.എ.ഇ. വരും ആഴ്ചകളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.

ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവായിരിക്കും.

വാരാന്ത്യത്തിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന്​ അധികൃതർ മുന്നറിയിപ്പ് നൽകി.

യു.എ.ഇയിലുടനീളമുള്ള താപനില പകൽ 24നും 25നും ഇടയിലായിരിക്കും. രാത്രിയോടെ ഇത്​ 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.

അൽഐൻ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലും റാസൽ ഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഡിസംബർ 22 നാണ് യു.എ.ഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്.

പരമ്പരാഗത അറേബ്യൻ ഗൾഫ് കലണ്ടർ അനുസരിച്ച്, ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

‘അൽ മേരി അർബ’, ‘അൽ അഖ്‌റാബി അർബ’ എന്നിവയാണിത്​. ഓരോ കാലഘട്ടവും 40 ദിവസം നീണ്ടുനിൽക്കും.













#Winter #UAE #22 #temperature #drop #12# degrees #Celsius #coming #days

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.