#shipcapsized | കുവൈത്തിൽ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂർ‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌‌‌‌ വരാനിരിക്കെ, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ

#shipcapsized | കുവൈത്തിൽ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂർ‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌‌‌‌ വരാനിരിക്കെ, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
Sep 6, 2024 10:50 PM | By VIPIN P V

കുവൈത്ത് സിറ്റി : (gcc.truevisionnews.com) ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തിൽ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു.

അമ്മ: നിമ്മി. സഹോദരൻ: ആഷിക്. 10 മാസം മുൻപാണ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു.

2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.

അപകടത്തിൽപെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ. ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു.

ഇതേതുടർന്ന് ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ അമലിന്റെ പിതാവ് കോട്ടയിൽ സുരേഷ് അപേക്ഷ നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം. അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ.

9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയിൽ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്.

മാതാവ് ഉഷ. സഹോദരി: അൽഷ സുരേഷ് (നഴ്സ് എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ).

#native #Thrissur #died #shipcapsized #Kuwait #deceased #return #home #next #month #search #Kannur

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories