ദുബൈ: (gcc.truevisionnews.com) വിനോദസഞ്ചാരികൾക്കും നിവാസികൾക്കും വേറിട്ട കാഴ്ചവിരുന്നൊരുക്കാൻ എമിറേറ്റ്സ് എയറോസ്പോർട്സ് ഫെഡറേഷൻ ദുബൈ അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു.
നവംബർ 28 മുതൽ ഡിസംബർ അഞ്ചുവരെ ദുബൈ മറീന ഏരിയയിലെ സ്കൈ ഡൈവ് ദുബൈയിലാണ് മത്സരങ്ങൾ.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലും പിന്തുണയിലും നടക്കുന്ന എട്ടാമത് ചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള പ്രമുഖ ചാരച്യൂട്ട് സഞ്ചാരികൾ പങ്കെടുക്കുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ വർഷം നടന്ന ഏഴാമത് എഡിഷനിൽ 27 രാജ്യങ്ങളിൽനിന്നായി 40 ടീമുകളാണ് മാറ്റുരച്ചത്. 168 പുരുഷ, വനിത താരങ്ങൾ ഇതിൽ ഉൾപ്പെടും.
യു.എ.ഇ കൂടാതെ ബഹ്റൈൻ, സ്പെയിൻ, യു.എസ്, ജർമനി, ഇറ്റലി, സ്ലൊവീനിയ, ഫ്രാൻസ്, ബൾഗേറിയ, ഓസ്ട്രിയ, കസാഖ്സ്താൻ, ക്രൊയേഷ്യ, കാനഡ, ലിത്വാനിയ, മൾഡോവ, ക്യൂബ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, ലിബിയ, ആസ്ട്രേലിയ, ബഹാമസ്, സെർബിയ, സ്വീഡൻ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പങ്കെടുത്തത്.
#separate #viewing #party #Dubai #International #ParachuteChampionship #November