#temperature | അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ കരുതണം

#temperature | അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ കരുതണം
Jul 21, 2024 05:34 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കെട്ടിടങ്ങളിലും വാഹനങ്ങളിലും തീപിടിത്തം ഉണ്ടാകുന്നത് തടയാൻ അഗ്നിശമന മാർഗനിർദേശങ്ങൾ പാലിക്കാൻ വീണ്ടും ഓർമിപ്പിച്ച് കുവൈത്ത് അഗ്നിശമന സേന.

പ്രത്യേകിച്ച് പകൽ സമയങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയതിനാൽ തീപിടിത്ത സാധ്യത ഏറെയാണെന്നും അഗ്നി പ്രതിരോധ ഉപകരണങ്ങൾ കൈവശം വയ്ക്കേണ്ടതിന്റെയും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടതിന്റെയും ആവശ്യകത കെഎഫ്എഫ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ-ഗരീബ് ചൂണ്ടിക്കാട്ടി.

ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ തുടങ്ങിയ അഗ്നിശമന ഉപകരണങ്ങൾ പൊതുജനങ്ങളും കൈവശം വയ്ക്കണമെന്നാണ് അധികൃതർ ഉപദേശിക്കുന്നത്.

ഓവർലോഡഡ് സർക്യൂട്ടുകളിൽ നിന്നുള്ള വൈദ്യുത തകരാറുകളാണ് തീപിടിത്തത്തിന്റെ പ്രധാന കാരണം.

സ്കൂട്ടർ ബാറ്ററികളുടെ ചാർജിങ്ങിനിടെ നിരവധി തീപിടിത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വേണം ഇത്തരം ബാറ്ററികൾ ചാർജ് ചെയ്യാൻ.

ചാർജിങ്ങിന് വേണ്ടി ദീർഘനേരം കുത്തിയിടുന്നത് ഒഴിവാക്കണം. അനാവശ്യ ഉപകരണങ്ങൾ ഓഫ് ചെയ്യുകയും ഗുണമേന്മയുള്ള ഉപകാരണങ്ങളും എക്സറ്റന്ഷനുകളും മാത്രം ഉപയോഗിക്കുകയും വേണം.

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തു എന്ന് ഉറപ്പാക്കണം.

ലൈസൻസില്ലാതെ വീടുകളിലും കെട്ടിടങ്ങളിലും കൂട്ടിച്ചേർക്കലുകൾ വരുത്തുക, എമർജൻസി വാതിലുകളും മറ്റും അടയ്ക്കുക, വഴികളിലും കോണിപ്പടികളിലും മാർഗതടസം ഉണ്ടാക്കുക,

ലൈസൻസിൽ പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ കെട്ടിടങ്ങളുടെ ബേസ്മെന്റ് ഉപയോഗപ്പെടുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ തീപിടുത്ത അപകടങ്ങൾ വിളിച്ചു വരുത്തുകയാണെന്നും മുഹമ്മദ് അൽ ഗരീബ് കൂട്ടിച്ചേർത്തു.

അടുക്കളകളിൽ ഫയർ ഡിറ്റക്ടർ അലാറം ഘടിപ്പിക്കുന്നത് പാചക വാതക ചോർച്ച മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒരു പരിധിവരെ കുറക്കാമെന്നാണ് അദ്ദേഹം പറഞ്ഞു.

#Ambient #temperature #cause #fire #blankets #smoke #gas #detectors #carried

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories










News Roundup






//Truevisionall