ജിദ്ദ: (gccnews.in) സൗദിയിൽ അഴിമതി ആരോപണങ്ങളിൽ 155 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.
ജൂൺ അവസാന മാസത്തിൽ ഉദ്യോഗസ്ഥർ മൊത്തം 924 പരിശോധനകൾ നടത്തിയതായി നസഹ പ്രസ്താവനയിൽ പറഞ്ഞു.
പരിശോധനയെ തുടർന്ന് വിവിധ അഴിമതി ആരോപണങ്ങളിൽ പ്രതികളായ 382 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് 155 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അഴിമതി കേസുകളാണ് അറസ്റ്റിലായ പ്രതികൾക്കതിരെ ചുമത്തിയിട്ടുള്ളത്.
ആഭ്യന്തര , ആരോഗ്യ, വിദ്യാഭ്യാസ , മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, വാണിജ്യ , ഗതാഗത, ലോജിസ്റ്റിക് , സാംസ്കാരിക , സകാത്ത്, നികുതി, കസ്റ്റംസ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ ഉദ്യോഗസ്ഥർ.
ഹജ് സീസണിൽ വിശുദ്ധ നഗരങ്ങളിൽ ശക്തമായ പരിശോധന നടത്തിയതായി നസഹ അറിയിച്ചു. 2021 നും 2023 നും ഇടയിൽ അഴിമതിക്കേസുകളിൽ 5,235 പേരെ മേൽനോട്ട സമിതി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് ഇടപെടുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കുന്നില്ലെന്ന് നസഹ പറഞ്ഞു.
#Corruption #government #officials #arrested #SaudiArabia