അബൂദബി: (gccnews.com) മുസഫയിലെ സൂപ്പര്‍മാര്‍ക്കറ്റ് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി അടപ്പിച്ചു.
സംരക്ഷിത ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം സ്റ്റോര്‍ റൂമില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റതിനെ തുടര്‍ന്നാണ് നടപടി.
ഹൈ ക്വാളിറ്റി ഫുഡ് സ്റ്റഫ് ട്രേഡിങ്-വണ്‍ പേഴ്സന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിയമലംഘനം തിരുത്തിയ ശേഷമേ സ്ഥാപനം തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും അതോറിറ്റി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ തുടര്‍ച്ചയായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.
നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
#Violation #law: #Supermarket # Musafa #closed #FoodSafetyAuthority