കുവൈത്ത് സിറ്റി: (gccnews.com) സബാഹ് അൽ അഹമ്മദ് റോഡിൽ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു.
ചൊവ്വാഴ്ച ഉച്ചക്കു ശേഷമായിരുന്നു അപകടം. സംഭവം നടന്നതിനു പിറകെ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു.
മരിച്ചയാളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. റോഡിൽ നിന്നു വാഹനം മാറ്റി വൈകാതെ ഗതാഗതം പുനരാരംഭിച്ചു.
#One #person #died #car #accident #Kuwait