#Kuwait | കുവൈറ്റ് പാർലമെൻ്റ് പിരിച്ചുവിട്ടു; ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്

#Kuwait | കുവൈറ്റ് പാർലമെൻ്റ് പിരിച്ചുവിട്ടു; ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്
Feb 16, 2024 06:07 AM | By MITHRA K P

കുവൈറ്റ് സിറ്റി: (gccnews.com) കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് പാർലമെൻ്റ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. അസംബ്ലിയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 2023 ജൂണിലാണ് ദേശീയ അസംബ്ലി തിരഞ്ഞെടുക്കപ്പെട്ടത്.

പാർലമെൻ്റ് അംഗം നടത്തിയ പ്രസംഗത്തെ എതിർത്ത് മന്ത്രിമാർ ബുധനാഴ്ച നടന്ന പാർലമെൻ്റ് സമ്മേളനം ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർലമെൻ്റ് പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്.

പാർലമെൻ്റ് അംഗം അബ്ദുൾ കരീം അൽ കന്ദരി രാജ്യത്തിൻ്റെ പുതിയ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബയുടെ മന്ത്രിസഭയെയും പാർലമെൻ്റിനെയും വിമർശിച്ച് പ്രസംഗിച്ചതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം ലംഘിച്ചുവെന്നും അപകീർത്തികരമായ പദപ്രയോഗങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചുവെന്നുമാണ് പാർലമെൻ്റ് പിരിച്ചുവിടാനുള്ള കാരണമായി കുവൈറ്റിൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അമീറിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം രേഖകളിൽ നിന്ന് നീക്കാൻ പാർലമെൻ്റ് അംഗങ്ങൾ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിമാർ പാർലമെൻ്റ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.

#Kuwait #parliament #dissolved #Amir's #order #pointed #violation #constitutional #principles

Next TV

Related Stories
#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

May 17, 2024 07:19 PM

#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ...

Read More >>
#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

May 17, 2024 07:13 PM

#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക്...

Read More >>
#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

May 17, 2024 05:39 PM

#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള...

Read More >>
#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

May 17, 2024 12:14 PM

#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ...

Read More >>
#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 17, 2024 12:10 PM

#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം...

Read More >>
#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

May 17, 2024 12:08 PM

#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
Top Stories