#Award | ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറിൽ; പുരസ്കാരം ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയ്ക്ക്

#Award | ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറിൽ; പുരസ്കാരം ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയ്ക്ക്
Feb 14, 2024 04:45 PM | By MITHRA K P

ദോഹ: (gccnews.com) ലോകത്തിലെ ഏറ്റവും മികച്ച മന്ത്രിയ്ക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയ്ക്ക്. ഫെബ്രുവരി 12-ന് ദുബായിൽ നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.

ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം നൽകി ആദരിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരിൽ നിന്നാണ് ഡോ. ഹനാൻ നേട്ടം സ്വന്തമാക്കിയത്. ഡോ. ഹനാന്റെ ഇടപെടലുകൾ ഖത്തറിൻ്റെ ആരോ​ഗ്യ സംവിധാനം കൂടുതൽ ജനകീയമാക്കാൻ സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ആരോ​ഗ്യ മേഖലയെ ഉയർത്താൻ ഇവരുടെ ഇടപെടലുകൾക്കായിട്ടുണ്ട്. അവാർഡ് ലഭിച്ചതിൽ ഡോ. ഹനാൻ നന്ദി അറിയിച്ചു.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിന്തുണക്കും നിർദ്ദേശങ്ങൾക്കും നന്ദി, ഈ അവാർഡ് നേടിയത് ഖത്തർ ഭരണകൂടത്തിൻ്റെ നേതൃത്വത്തെയും സർക്കാരിൻ്റെ മികച്ച പ്രകടനത്തെയും വെളിവാക്കുന്നുവെന്ന് ഡോ. ഹനാൻ പറഞ്ഞു.

ഡോ. ഹനാൻ യുകെയിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്‌മെൻ്റിൽ പബ്ലിക് ഹെൽത്ത് പിഎച്ച്ഡിയെടുത്തിട്ടുണ്ട്. അവാർഡ് ദാന ചടങ്ങിൽ നിരവധി രാജ്യങ്ങൾ, സർക്കാരുകൾ, അന്താരാഷ്ട്ര, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

#World's #best #minister #Qatar #Award #DrHananMuhammadAlKuwari

Next TV

Related Stories
#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

May 7, 2024 08:18 PM

#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ...

Read More >>
#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

May 7, 2024 07:11 PM

#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്....

Read More >>
#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

May 7, 2024 05:29 PM

#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ പ്രയോജനകരമാകും.നിലവിൽ സര്‍വീസുകൾ ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3...

Read More >>
#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

May 7, 2024 05:06 PM

#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ...

Read More >>
#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

May 7, 2024 02:57 PM

#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു....

Read More >>
#omanmeteorology | ഈ ആഴ്ച താപനില ഉയരും;  40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

May 7, 2024 02:11 PM

#omanmeteorology | ഈ ആഴ്ച താപനില ഉയരും; 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസവും ദേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ...

Read More >>
Top Stories










Entertainment News