#saudi | സൗദിയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ തെളിയും

#saudi | സൗദിയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ തെളിയും
Sep 27, 2023 11:51 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ തെളിയും. പുതിയ സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ് ഫോണ്‍ നെറ്റ്‌വര്‍ക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. മൊബൈല്‍ ഫോണിലും ലാന്‍ഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകര്‍ത്താവിന്റെ ഡിസ്പ്ലേയില്‍ തെളിയുന്നതാണ് പുതിയ സംവിധാനം.

ഇതിനായി രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികളും മുഴുവന്‍ സിം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു. 2ജി, 3ജി, 4ജി, 5ജി എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സാങ്കേതിക സേവനങ്ങളിലും ഇത് ലഭ്യമാക്കും. പുതിയ സേവനം ലഭ്യമാവുന്നതിന് ഫോണ്‍ ഉപയോക്താക്കള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

രാജ്യത്തെ മൊബൈല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ടെര്‍മിനല്‍ ഉപകരണങ്ങളില്‍ കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ സിം ഉപയോക്താക്കളുടെയും പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉറപ്പാക്കിയതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ വ്യക്തമാക്കി.

അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തടയിടാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനാവശ്യ കോളുകള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും.

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപഭോക്താവിന് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഈ സ്പെസിഫിക്കേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ അറിയിച്ചു.

#saudi #name #identity #unknown #callers #Saudi#now #shown #display

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories










Entertainment News