ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Jun 5, 2023 04:45 PM | By Athira V

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ചൊ​വ്വാ​ഴ്ച മ​റ്റൊ​രു ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​കൂ​ടി സാ​ക്ഷി​യാ​കും. സു​ഗ​മ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വോ​ട്ട് അ​വ​സാ​ന​മാ​യി ഉ​റ​പ്പി​ക്കാ​നു​ള്ള നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ.

15 സ്ത്രീ​ക​ൾ അ​ട​ക്കം 207 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ക​വ​ർ​ചെ​യ്യാ​നും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ വി​ല​യി​രു​ത്താ​നു​മാ​യി ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50ഓ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കു​വൈ​ത്തി​ലെ​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​വ​ർ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളും ആ​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ൾ​ക്ക് ദേ​ശീ​യ അ​സം​ബ്ലി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ലും അ​വ​ന്യൂ​സ് മാ​ളി​ലും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നും വോ​ട്ടി​ങ് വീ​ക്ഷി​ക്കു​ന്ന​തി​ന് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കും.

ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ്ര​ധാ​ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​റി​ലും വോ​ട്ടെ​ണ്ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​വ​ർ ചെ​യ്യു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച സ്റ്റു​ഡി​യോ 800, സ്റ്റു​ഡി​യോ 300 എ​ന്നി​വ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ഫ​ഷ​ന​ൽ ത​യാ​റെ​ടു​പ്പു​ക​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​ഫ​ഷ​ന​ലി​സം, വ​സ്തു​നി​ഷ്ഠ​ത, നി​ഷ്പ​ക്ഷ​ത എ​ന്നി​വ​യോ​ടെ​യു​ള്ള മാ​ധ്യ​മ ക​വ​റേ​ജി​ന്റെ ആ​വ​ശ്യ​ക​ത അ​ൽ മു​തൈ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Some things are done; National assembly election tomorrow

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories