നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമ ലംഘനങ്ങൾ

നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമ ലംഘനങ്ങൾ
Feb 2, 2023 02:14 PM | By Nourin Minara KM

മനാമ: മൂല്യവർധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമ ലംഘനങ്ങൾ. വാറ്റ് ആൻഡ് എക്സൈസ് നിയമമനുസരിച്ച് നിയമലംഘനങ്ങളിൽ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ നിരവധി സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

നിയമലംഘനങ്ങൾ കണ്ടെത്താൻ നാഷനൽ റവന്യൂ ബ്യൂറോ വിവിധ സർക്കാർ ഏജൻസി കളുമായി ചേർന്ന് 3000ലധികം പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്.നികുതി വെട്ടിപ്പ് നടത്തിയെന്ന് ബോധ്യമായ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.

വാറ്റ് നിയമലംഘനത്തിന് അഞ്ചുവർഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ നൽകുന്നത്. എക്സൈസ് നിയമലംഘനം നടത്തിയാൽ തീരുവ വെട്ടിച്ച തുകയുടെ ഇരട്ടിയും ഒരുവർഷം തടവുമാണ് ശിക്ഷ.ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് തുടർച്ചയായി പരിശോധനകൾ നടത്തിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് വിൽപന നടത്തുന്ന സിഗരറ്റ് ഉൽപന്നങ്ങളിൽ ഡിജിറ്റൽ മുദ്ര പതിക്കണമെന്ന നിയമം ഒക്ടോബർ 16ന് നിലവിൽ വന്നിരുന്നു. സിഗരറ്റ് ഉൽപന്നങ്ങൾ വ്യാജമല്ലെന്നും കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം കർശനമായി പാലിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതി നൽകുന്നതിനും 80008001 എന്ന എൻ.ബി.ആർ കാൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Tax Evasion: About 1700 violations were detected last year

Next TV

Related Stories
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
Top Stories

News Roundup